കെഎംസിസി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി കൗണ്‍സില്‍ യോഗം നടന്നു

ദോഹ: നേതൃ ഗുണങ്ങളില്‍ പ്രധാനമാണ് വിശാലമനസ്‌കതയെന്നും. നയിക്കപ്പെടുന്നവരിലെ ഭിന്നാഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്‌കതയാണ് ഇന്നിന്റെ നേതൃത്വത്തിന് അനിവാര്യമെന്നും പ്രമുഖ പണ്ഡിതനും യുവ വാഗ്മിയുമായ മജീദ് ഹുദവി അഭിപ്രായപ്പെട്ടു. കെഎംസിസി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ തെരെഞ്ഞെടുക്കപ്പെട്ട പുതിയ കൗണ്‍സില്‍ യോഗത്തില്‍ നേതൃ ഗുണം ഇസ്ലാമിക വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിന്നു അദ്ദേഹം. തുമാമയിലെ ഐ.സി.ബി.എഫ് ഹാളില്‍ സംഘടിപ്പിച്ച ജില്ല കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു.

കെ.ബി മുഹമ്മദ് ബായാറിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതം പറഞ്ഞു.
കെഎംസിസി ഖത്തര്‍ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എംപി ഷാഫി ഹാജി കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ മുഖ്യാതിഥിയായി, സീനിയര്‍ നേതാക്കന്മാരായ മുട്ടം മഹ്‌മൂദ്, കെ എസ് മുഹമ്മദ്, എം ടി പി മുഹമ്മദ് കുഞ്ഞി, എം വി ബഷീര്‍, സാദിഖ് പാക്യര ജില്ലാ ഭാരവാഹികളായ ആദം കുഞ്ഞി, നാസര്‍ കൈതക്കാട്, സഗീര്‍ ഇരിയ. അഷ്റഫ് ആവിയില്‍,സാദിഖ് കെ സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ കമ്മിറ്റിയുടെ കീഴില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപികരിച്ചു. ജില്ലാ ട്രെഷറര്‍ സിദ്ധീഖ് മണിയമ്പാറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, സെക്രട്ടറി ഷാനിഫ് പൈക്ക നന്ദി പറഞ്ഞു.

KCN

more recommended stories