യു.എ.ഇ അണങ്കൂര്‍ പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ദുബായി യു.എ.ഇ യില്‍ താമസമുള്ള അണങ്കൂര്‍ മേഖലയില്‍ നിന്നുമുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഡിസംബര്‍ 1ന് ടീം അണങ്കൂറിയന്‍സ് സംഘടിപ്പിക്കുന്ന ഡിസാബോ -അണങ്കൂര്‍ പ്രീമിയര്‍ ലീഗ് 2022 നാലാം സീസണിന്റെ ലോഗോ പ്രകാശനം യു.എ.ഇ യിലെ പ്രമുഖ വ്യവസായ സംരംഭമായ ഡിസാബോ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഫാഷ് നിര്‍വഹിച്ചു.

അണങ്കൂറിന്റെ എല്ലാ ഭാഗത്തു നിന്നും ഉള്ള പ്രവാസി താരങ്ങളെ ഉള്‍പ്പെടുത്തി മിക്‌സഡ് ടീം ഉണ്ടാക്കി കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ലീഗും അണങ്കൂറിയന്‍സ് മീറ്റും ഏറെ ജന ശ്രദ്ധ നേടിയിരുന്നു.
അണങ്കൂര്‍ പ്രീമിയര്‍ ലീഗ് ഓര്‍ഗനസിംഗ് കമ്മിറ്റി അംഗങ്ങളായ ഹനീഫ് തായല്‍, സഫ്വാന്‍ അണങ്കൂര്‍. യാസര്‍ കെ സ് , അന്‍സാരി കൊല്ലമ്പാടി, റാഫി ടിപ്പു നഗര്‍ തുടങ്ങിയര്‍ പങ്കെടുത്തു.

ഡിസംബര്‍ 1 വ്യാഴാഴ്ച രാത്രി ദുബായ് അല്‍ ഖുസൈസ് കോര്‍ണര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ദുബായിലെയും നാട്ടിലെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നയു സംഘാടകര്‍ അറിയിച്ചു.

KCN