കെ.എസ് അര്‍ഷാദ് നിര്യാതനായി

കാസര്‍കോട്: കെഎസ് അബ്ദുല്ല ഇീഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാന്‍ കെ എസ് അര്‍ഷാദ് (44) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ ബംഗ്‌ളൂറിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

കാസര്‍കോടിന്റെ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന കെ എസ് അര്‍ഷാദിന്റെ അപ്രതീക്ഷിത മരണം നാടിന് നൊമ്പരമായി. കാസര്‍കോടിന്റെ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച മുസ്ലിം ലീഗ് കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായിരുന്ന കെഎസ് അബ്ദുല്ല – ബീഫാത്വിമ ദമ്പതികളുടെ മകനാണ്

ഭാര്യ: സുരയ്യ. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, വാഹിദ്.

KCN

more recommended stories