ശ്രദ്ധേയമായി കെഡിഎസ്എഫ് ഇഫ്താര്‍ വിരുന്ന്

അല്‍ ക്കോബാര്‍: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവേശ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് ഡിസ്ട്രിക്റ്റ് സോഷ്യല്‍ ഫോറം (കെഡിഎസ്എഫ്) അല്‍ ഖോബര്‍ കമ്മിറ്റി ഇഫ്താര്‍ വിരുന്നൊരുക്കി. റഫാ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ മുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്തു. പ്രവാസിജീവകാരുണ്യ സാമുഹ്യ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് (കെഡിഎസ്എഫ്).

പ്രസിഡന്റ് ഖലീല്‍ പടിഞ്ഞാര്‍, ജനറല്‍ സെക്രട്ടറി ഷഫീഖ് പട്ള, ട്രഷറര്‍ നാസര്‍ ചേരങ്കൈ, വൈസ് പ്രസിഡന്റ് റഫീഖ് ത്രിക്കരിപുര്‍, ഹനീഫ് അറബി, ജോയിന് സെക്രട്ടറി ജുനൈദ് നീലേശപരം, നിസാം ഉപ്പള, ഹാരിസ് എരിയപ്പാടി, അന്‍വര്‍ ഖാന്‍ ചേരങ്കൈ, അഷ്റഫ് പട്ള, ഹസ്സന്‍ ഉള്ളിയത്തടുക്ക, അഷ്റഫ് അംഗടി മുഗര്‍, ഇബ്രായിം പള്ളക്കോട്, ഫിറോസ് തളങ്കര, മുസ്തഫ ചൂരി, ഇബ്രാഹിം മൊഗ്രാല്‍, ഹംസ പടന്ന, മുജീബ് മൊഗ്രാല്‍, ഖലീല്‍ ചട്ടന്‍ച്ചാല്‍, അഷ്റഫ് ഇബ്രാഹിം ഉപ്പള, ശരീഫ് പാവൂര്‍, സാജിദ് കുമ്പള എന്നിവര്‍ നേത്യത്വം നല്‍കി.

KCN