സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്, പവന് 45,000 രൂപ

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍. ചരിത്രത്തില്‍ ആദ്യമായി പവന് 45,000 രൂപയിലെത്തി. ഇന്നലെ പവന് 44,240 രൂപയായിരുന്നു വില. ഇതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില. ഇന്ന് അതും മറികടന്ന് വില കുതിച്ചുയര്‍ന്നു. ഒറ്റ ദിവസം 95 രൂപ കൂടി ഗ്രാമിന് വില 5625 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 5,530 രൂപയായിരുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിപ്പു നടത്തുന്നതിനാലാണ് സംസ്ഥാനത്തും വില ഉയരുന്നത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില വീണ്ടും 2000 ഡോളര്‍ പിന്നിട്ടു. അമേരിക്കന്‍ വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വില 35 ഡോളറിനു മുകളില്‍ ഉയര്‍ന്ന് 2020 ഡോളറിലെത്തി.

രാജ്യാന്തര വില വര്‍ധനയുടെ ആനുപാതികമായ വില വര്‍ധന ആഭരണ വിപണിയിലും പ്രതിഫലിച്ചേക്കും. രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയില്‍ നേരിയ തോതിലുള്ള തിരുത്തലുകള്‍ വന്നപ്പോള്‍ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ ഡിമാന്‍ഡ് ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണം.

കേന്ദ്രബാങ്കുകളുടെയും വന്‍കിട നിക്ഷേപകരുടെയും വാങ്ങല്‍ തുടര്‍ന്നാല്‍ വില വരും ആഴ്ചകളില്‍ വില 2084 ഡോളര്‍ എന്ന നിര്‍ണായക നിലവാരം കടന്നേക്കും. രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളില്‍നിന്നുള്ള സ്വര്‍ണ ഡിമാന്‍ഡ് ഉയരുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ചൈനയാണ് സ്വര്‍ണ കരുതല്‍ ശേഖരം മുന്‍പന്തിയിലുള്ള രാജ്യം. നിലവില്‍ 2000 ടണ്ണിനു മുകളിലാണ് ചൈനയുടെ സ്വര്‍ണ ശേഖരം.

KCN

more recommended stories