പെര്‍മിറ്റ് ഫീസും അപേക്ഷാ ഫീസും ഒഴിവാക്കണം: മന്ത്രി എം ബി രാജേഷിന് നിവേദനം നല്‍കി

കുമ്പള: വര്‍ദ്ധിപ്പിച്ച കെട്ടിട പെര്‍മിറ്റ് ഫീസും അപേക്ഷാ ഫീസും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ് മുഖാന്തരം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് നിവേദനം നല്‍കി.

നിവേദനത്തന്റെ പൂര്‍ണ്ണരൂപം

സ്വീകര്‍ത്താവ്,

പഞ്ചായത്ത് ഡയറക്ടര്‍
ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
തിരുവനന്തപുരം

വിഷയം: തദ്ദേശസ്വയംഭരണ വകുപ്പ്- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈടാക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് / അപേക്ഷ ഫീസ് എന്നിവയുടെ നിരക്ക് പരിഷ്‌കരിച്ച ഉത്തരവ്- സംബന്ധിച്ച്.

സൂചന : k.D.(ssI) നം.85/2023/LSGD തിയ്യതി 31.03.2023

മേല്‍ സൂചന യിലേക്ക് അങ്ങയുടെ മഹനീയ ശ്രദ്ധ ക്ഷണിക്കുന്നു. 2019ലെ കേരള പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ ഈടാക്കുന്ന അപേക്ഷ ഫീസ്, ലേ ഔട്ട് അപ്പ്രൂവലിനുള്ള സ്‌ക്രൂട്ടണി ഫീസ് മുതലായവ 10/04/2023 തീയ്യതി പ്രാബല്യത്തില്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കുമ്പള ഗ്രാമപഞ്ചായത്ത് 2019 ലെ കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം കാറ്റഗറി ഒന്നില്‍പ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട മത്സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കടലോര മേഖലയും കൂലിപ്പണിയെടുത്ത് ഉപജീവനം കഴിയുന്ന സാധുക്കളായ കുടുംബങ്ങള്‍ കഴിയുന്ന പ്രദേശങ്ങളാണ്.പട്ടികവര്‍ഗ്ഗ/ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഒട്ടേറെ കുടുംബങ്ങളും പഞ്ചായത്ത് പ്രദേശത്ത് താമസിച്ചവരുന്നു. നിലവില്‍ പരിഷ്‌കരിച്ചിട്ടുള്ള നിരക്കില്‍ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് മുതലായവ ഒടുക്കുക എന്നുള്ളത് കുമ്പള ഗ്രാമപഞ്ചായത്തിലെ സാധുക്കളായ മത്സ്യത്തൊഴിലാളികള്‍ക്കും മറ്റു
കുടുംബങ്ങള്‍ക്കും വളരെയധികം ക്ലേശകരമായിട്ടുള്ളതും സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമാണ്.ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചു 2019ലെ കേരള പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 10/04/2023 മുതല്‍ പരിഷ്‌കരിച്ച ഫീസുകള്‍ ഒഴിവാക്കി പഴയ നിരക്കില്‍ ഈടാക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് അപേക്ഷിക്കുന്നു.

KCN

more recommended stories