ജേഴ്സി പ്രകാശനം ചെയ്തു

ചേരങ്കൈ: കാസ്‌ക് ചേരങ്കെ ഫുട്‌ബോള്‍ ടീമിനുള്ള പുതുക്കിയ ഡിസൈനോടു കൂടിയ ജേഴ്‌സി പ്രകാശനം ചെയ്തു. കാസ്‌ക് അംഗവും ബിസിനസുകാരനും ദുബായിലെ അനസ് ജുമാ മാനേജിങ് ഡയറക്ടറുമായ നൗഫല്‍ സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി ചേരങ്കൈ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് വേദിയിലാണ് പ്രകാശനം ചെയ്തത്. യുഎഇ കമ്മിറ്റി ജോയിന്റ് സെക്രട്ടറി കലി ഫാബില്‍ നിന്ന് കാസ്‌ക് പ്രസിഡണ്ട് സി.എ സിദ്ധീഖ്, കാസ്‌ക് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ചാച്ചു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

കാസ്‌ക് ജനറല്‍ സെക്രട്ടറി നിയാസ് അഹമ്മദ്, വൈസ് പ്രസിഡണ്ട് ജുനൈദ്, സെക്രട്ടറിമാരായ മുനീസ്, നിയാസ്, ഉപദേശ്ടാക്കളായ മുസ്താഖ്, ഇഖ്ബാല്‍ ചേരങ്കൈ, മുന്‍ പ്രസിഡണ്ട് ഷഫീഖ്, മുന്‍ യുഎഇ പ്രസിഡണ്ട് ബഷീര്‍ ചേരങ്കൈ, മുന്‍ കമ്മിറ്റി അംഗം ഷറഫു ജാക്ക് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories