ബാച്ചിലേര്‍സ് ക്ലബ്ബ് സ്‌കൂളിലേക്ക് ഫാന്‍ നല്‍കി

മൊഗ്രാല്‍ പുത്തൂര്‍: ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് ബാച്ച്‌ലേഴ്സ് പുത്തൂര്‍ ഫാന്‍ സമ്മാനിച്ചു.കായിക രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന യുവജന സംഘടനയാണ് ബാച്ചിലേര്‍സ്. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ക്ലബ്ബ് സ്‌കൂളിലേക്ക് ഫാന്‍ സമ്മാനിച്ചത്. ക്ലബ്ബ് ഭാരവാഹികളായ ഷെഫീക്ക് പി ബീസ് അഫ്‌സല്‍ എന്നിവരില്‍ നിന്നും പി.ടി.എ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍, എച്ച്.എം.ബീന, എസ്.എം.സി. ചെയര്‍മാന്‍ മഹമൂദ് ബള്ളൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി. പി ആര്‍ ഒ രാഘവന്‍, സെയ്തലവി, ഹാരിസ് മടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories