വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷ ഫോറം വിതരണം ആരംഭിച്ചു

എരിയാല്‍: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി 2023-24 വാര്‍ഷിക പദ്ധതി വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷ ഫോറം എരിയാല്‍ പത്താം വാര്‍ഡില്‍ വിതരണം ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ റാഫി എരിയാല്‍ ഹബീബ് എരിയാലിന് അപേക്ഷാ ഫോറം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സമീര്‍ സിദ്ധങ്കട്ട, റിയാസ് എരിയാല്‍, അബ്ദുല്ല സി.പി.സി.ആര്‍.ഐ, ലത്തീഫ്, റഷീദ് എരിയാല്‍ എന്നിവര്‍ സംബന്ധിച്ചു. വാര്‍ഡ് മെമ്പര്‍ റാഫി എരിയാലിന്റെ നേതൃത്വത്തില്‍ വാര്‍ഡിലെ എല്ലാ ഗുണഭോക്താകള്‍ക്കും വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷാ ഫോറം വിതരണം ചെയ്യുന്നത്. വാര്‍ഡിലെ ജനങ്ങള്‍ക്ക് ഉപകാര പ്രദമായ എരിയാല്‍ ടൗണ്‍ പരിസരത്തുള്ള റിയാസിന്റെ മൊബൈല്‍ ഷോപ്പില്‍ വരും ദിവസങ്ങള്‍ കുള്ളില്‍ അപേക്ഷ ഫോറം നിക്ഷേപിക്കാന്‍ ഗുണഭോക്ത ബോക്സ് സ്ഥാപിക്കും എന്ന് വാര്‍ഡ് മെമ്പര്‍ റാഫി എരിയാല്‍ അറിയിച്ചു.

KCN

more recommended stories