അഡോളസെന്റ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് ഡേ പിയര്‍ എഡ്യൂക്കേറ്റര്‍ സംഗമം തളിര് സംഘടിപ്പിച്ചു

മംഗല്‍പാടി: താലൂക്ക് ആസ്ഥാന ആശുപത്രി മംഗല്‍പാടിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 12ന് അഡോളസെന്റ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് ഡേ, പിയര്‍ എഡ്യൂക്കേറ്റര്‍ സംഗമം ‘തളിര്’ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടീച്ചര്‍ നിര്‍വഹിച്ചു. ഡോ. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ ഷാന്റ്റി കെ.കെ. അധ്യക്ഷത വഹിച്ചു. പി.ആര്‍.ഒ. സന്തോഷ് കുംബ്ലെ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് പി.കെ, പി എച്ച് എന്‍ മോളി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, കൗണ്‍സിലര്‍ യോഗീഷ് ഷെട്ടി അഡോളസെന്റ് കൗണ്‍സിലര്‍ കുമാരി അവിത എന്നിവര്‍ കൗമാര ആരോഗ്യ ക്ലാസ്സ് നടത്തി. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പിയര്‍ എഡ്യൂക്കേറ്റര്‍ കിറ്റ് വിതരണം ചെയ്തു. ആര്‍.ബി.എസ്.കെ നഴ്‌സ് രാജലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരും രക്ഷിതാക്കളും ആശുപത്രി സ്റ്റാഫ് അംഗങ്ങളും പരിപാടിയില്‍ പങ്കാളികളായി.

KCN

more recommended stories