രജതജൂബിലി ആഘോഷം; കോട്ടൂര്‍ കെ.എ.എല്‍.പി.സ്‌കൂളില്‍ ഒരുക്കങ്ങള്‍ തകൃതി

മുളിയാര്‍: കോട്ടൂര്‍ കാര്‍ത്തികേയ എയ്ഡഡ് പ്രൈമറി സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.

ഗ്രാമ പഞ്ചായത്ത് അംഗം ശ്യാമള, സി മാധവന്‍, പി കുഞ്ഞിക്കണ്ണന്‍, കേളു മാസ്റ്റര്‍ കെ ഗോപാലന്‍, ഗോവിന്ദ ബള്ളമൂല, സി അച്യുതന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വിവിധ വകുപ്പുതല കമ്മിറ്റി യോഗങ്ങള്‍, സോവനീര്‍ തയ്യാറാക്കല്‍, സാംസ്‌കാരിക പരിപാടികള്‍, വിദ്യാഭ്യാസ സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, സ്റ്റേജ് നിര്‍മാണം തുടങ്ങിയവ ചര്‍ച്ച ചെയ്തു തീരുമാനങ്ങളെടുത്തു. പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സുകുമാരി സ്വാഗതവും ശിവശങ്കരന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories