ഖായിദെ മില്ലത്ത് സെന്റര്‍: മുസ്ലിം ലീഗ് ക്യാമ്പയിന്‍ ശക്തമാക്കും

മൊഗ്രാല്‍ പുത്തൂര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖായിദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ ക്യാമ്പയിന്‍ വിപുലമായി നടത്തുവാന്‍ മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് നേതൃ യോഗം തീരുമാനിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തല കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും.

പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ ചേരങ്കയ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ടി സി എ റഹ്മാന്‍, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ടി എം ഇഖ്ബാല്‍, ടെഷറര്‍ കെ ബി കുഞ്ഞാമു ഹാജി, സെക്രട്ടറി കെ എ അബ്ദുള്ള കുഞ്ഞി, എ എ ജലീല്‍, എം എ നജീബ്, പി എം കബീര്‍, കുന്നില്‍ മുഹമ്മദ്, എ കെ ഷാഫി, നൂറുദ്ധീന്‍ കോട്ടക്കുന്ന്, എം എം അസീസ്, കെ ബി അഷ്റഫ്, നൗഫല്‍ പുത്തൂര്‍, റാഫി എരിയാല്‍, ഹസീബ് ചൗക്കി, സി എച്ച് ഇസ്മായില്‍ ഹാജി, അബൂബക്കര്‍ പടിഞ്ഞാര്‍, ഹമീദ് ബള്ളൂര്‍, ഹനീഫ് കോട്ടക്കുന്ന്, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മൂസാ ബാസിത്ത്, ഉസ്മാന്‍ കല്ലങ്കയ്, ഷുക്കൂര്‍ കുന്നില്‍, അഫ്രാസ് പി എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍ സ്വാഗതവും സെക്രട്ടറി കരീം ചൗക്കി നന്ദിയും പറഞ്ഞു.

KCN

more recommended stories