സക്ഷമ സമൂഹത്തിന് മാതൃക; റവ: മാത്യു ബേബി

 

ചെര്‍ക്കള: സക്ഷമ (ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായ് പ്രവര്‍ത്തിക്കുന്ന ദേശീയ സംഘന) സമൂഹത്തിന് മാതൃകയാണെന്ന് റവ: മാത്യു ബേബി അഭിപ്രായപ്പെട്ടു. ഹെലന്‍ കെല്ലര്‍ ദിനാചരണത്തിന്റെ ഭാഗമായി സക്ഷമ ജില്ലാ കമ്മിറ്റിയുടെയും ചെര്‍ക്കള മാര്‍ത്തോമ സ്‌കൂളിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ചേര്‍ന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സക്ഷമയെ പോലുള്ള സംഘടനയ്ക്ക് മാത്രമേ സമൂഹത്തിന് പ്രകാശം നല്‍കാന്‍ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സക്ഷമ ജില്ലാ മഹിളാ പ്രമുഖ് ഓമന മുരളി അധ്യക്ഷത വഹിച്ചു.

സക്ഷമ സംസ്ഥാന സഹസംഘടനാ സെക്രട്ടറി പി.സുഭാഷ് ഹെലന്‍കെല്ലര്‍ അനുസ്മരണം നടത്തി. ആഘോഷത്തോടനുബന്ധിച്ച് നടന്ന ചിത്രരചന മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി.ഭാസ്‌കരന്‍ നടത്തി. സക്ഷമ കാസര്‍കോട് താലൂക് രക്ഷാധികാരി എ ടി നായ്ക്, ഹെഡ്മിസ്ട്രസ് ജോഷിമ ജ്വോഷ്വ, സ്റ്റാഫ് സെക്രട്ടറി കെ.കെ ജോഷിമോന്‍, ബെന്‍സി ടീച്ചര്‍ സംസാരിച്ചു. സക്ഷമ ജില്ലാ സെക്രട്ടറി ബി വേണുഗോപാല്‍ സ്വാഗതവും, ജില്ല ട്രഷറര്‍ പിവി രതീഷ് നന്ദിയും പറഞ്ഞു.

KCN

more recommended stories