അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് തീരുമാനം

മൊഗ്രാല്‍ പുത്തൂര്‍: തെരുവ് നായ ശല്യം അതിരൂക്ഷം കാരണം ഭീതി കൂടാതെ റോഡിലിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തെരുവുനായ്ക്കളുടെ ശല്യം അധികരിച്ച അവസ്ഥയില്‍ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചു. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പഞ്ചായത്ത് ഭരണ സമിതി ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചത്.

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സമീറ ഫൈസല്‍ സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ ഹാരിസ് ബീരാനുമായി ചര്‍ച്ച ചെയ്തു.

KCN

more recommended stories