ബദിയടുക്കയില്‍ ആക്രി കടയില്‍ കവര്‍ച; പ്രതികള്‍ സി സി ടി വിയില്‍ കുടുങ്ങി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ബദിയടുക്ക: ആക്രി കടയില്‍ കവര്‍ച നടത്തിയ സംഭവത്തില്‍ പ്രതികള്‍ സിസിടിവി കാമറയില്‍ കുടുങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായി വിവരമുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 12 രാത്രിയാണ് കണ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബദിയടുക്ക – മുള്ളേരിയ റോഡിലെ ആക്രി കടയില്‍ കവര്‍ച നടന്നത്. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ചെമ്പ്, പിത്തള അടങ്ങിയ സാധനങ്ങളാണ് കവര്‍ച നടന്നതായി കടയുടമ പരാതിപ്പെട്ടത്. കവര്‍ച ചെയ്തവരുടെ ദൃശ്യം കടയിലെ സിസിടിവിലാണ് പതിഞ്ഞത്. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. തുടക്കത്തില്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ചിലര്‍ രംഗത്ത് വന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

KCN

more recommended stories