വ്യക്തി നിയമങ്ങളില്‍ മാറ്റം അടിച്ചേല്‍പ്പിക്കരുത്, ബിജെപി ലക്ഷ്യം വര്‍ഗീയ ധ്രൂവീകരണം’: യുസിസി സെമിനാറില്‍ യെച്ചൂരി

കോഴിക്കോട് : ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപി ലക്ഷ്യം വര്‍ഗീയ ധ്രൂവീകരണമാണെന്നും യുസിസി അതിന് മൂര്‍ച്ച കൂട്ടാനുള്ള ആയുധമാണെന്നും യെച്ചൂരി കോഴിക്കോട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. യുസിസി ഭരണഘടനയിലെ നിര്‍ദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോള്‍ ആവശ്യമില്ലെന്നാണ് മുന്‍ നിയമ കമ്മീഷന്‍ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കണം. വൈവിധ്യം അംഗീകരിച്ച് മുന്നോട്ട് പോകണം. ഏകീകരണം എന്ന പേരില്‍ ഭിന്നിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകീകരണം എന്നാല്‍ സമത്വമല്ല. വ്യക്തി നിയമങ്ങളില്‍ മാറ്റം അടിച്ചേല്‍പ്പിക്കരുത്. വ്യക്തി നിയമപരിഷ്‌കരണം നടപ്പാക്കേണ്ടത് അതത് മത വിഭാഗങ്ങളിലെ ചര്‍ച്ചകളിലൂടെയായിരിക്കണം. ജനാധിപത്യ രീതിയില്‍ ചര്‍ച്ചയിലൂടെ മാറ്റമുണ്ടാക്കണം. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തില്‍ മാറ്റം വരുത്തണം. എന്നാല്‍ അത് അടിച്ചേല്‍പിക്കരുത്. വര്‍ഗീയ ധ്രുവീകണത്തിന് മൂര്‍ച്ച കൂട്ടാന്‍ ഉള്ള ആയുധമാണ് ബിജെപിക്ക് ഏക സിവില്‍ കോഡ്. പാര്‍ലമെ്‌നറ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്ന് വളരെ വ്യക്തമാണ്. ഹിന്ദു – മുസ്ലിം വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി നീക്കമെന്നും യെച്ചൂരി തുറന്നടിച്ചു.

KCN

more recommended stories