നാടിന്റെ വിജയികളെ അനുമോദിച്ച് സഹൃദയ വേദി സ്‌പോര്‍ടിങ് ക്ലബ്ബ്

ചെര്‍ക്കള: നാടിന്റെ വിജയികളെ അനുമോദിച്ച് സഹൃദയ വേദി സ്‌പോര്‍ടിങ് ക്ലബ്ബ്. അനുമോദന പരിപാടി കാസര്‍കോട് സബ്ബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് 16,17 വാര്‍ഡ് മെമ്പര്‍മാരായ ശിവ പ്രസാദ്, സത്താര്‍ പളളിയാന്‍ തുടങ്ങിയവര്‍ മുഖ്യാഥിതികളായി. ക്ലബ്ബ് പ്രസിഡന്റ് റാഷിദ് ബേഡകം അധ്യക്ഷത വഹിച്ചു. കലാ-സാംസ്‌കാരിക-കായികയിനത്തില്‍ നാടിനഭിമായ പ്രതിഭകളേയും എസ്.എസ്.എല്‍.സി, പ്ലസ് ടു, വി കെ പാറ മദ്‌റസ 5, 7 പൊതു പരീക്ഷ വിജയികള്‍ക്കും ക്ലബ്ബിന്റെ അനുമോദനം നല്‍കി. ക്ലബ്ബ് ജനറല്‍ സെക്രട്ടറി നൈനുദ്ദീന്‍ സ്വാഗതവും ട്രഷര്‍ ഷറഫുദ്ധീന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories