വീടുകയറി അക്രമിച്ചെന്ന കേസ്: അറസ്റ്റിലായ 2 പേര്‍ റിമാന്‍ഡില്‍; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്; കുമ്പള- വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടിപ്പരുക്കല്‍പിക്കുകയും കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ അറസ്റ്റിലായ രണ്ട് പേരെ റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതികളായ മറ്റ് ഏഴ് പേര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാഹിര്‍ എന്ന ജാഹി (36), അബ്ദുല്ലത്വീഫ് എന്ന കയ്യിര്‍ത്താക്ക് ലത്വീഫ് (26) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രതികളെ കുമ്പള എസ്‌ഐ വി കെ അനീഷും സംഘവും പിടികൂടിയത്. ജൂണ്‍ ആറിന് രാത്രി ബന്തിയോട് അടുക്ക ചുക്കിരിയടുക്കത്തെ മുജീബ് റഹ്‌മാനെ ഒമ്പതംഗ സംഘം ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്. വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിപ്പരുക്കല്‍പിക്കുകയായിരുന്നുവെന്നാണ് പരാതി. അറസ്റ്റിലായ രണ്ട് പേര്‍ ഉള്‍പെടെ ഒമ്പത് പ്രതികളാണ് ഈ കേസിലുള്ളത്.

KCN

more recommended stories