സി.ഐ.എസ്.സി.ഇ ഓൾ ഇന്ത്യ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് അണ്ടർ 19,14 വിഭാഗത്തിൽ സെലക്ഷൻ നേടി അഭിമാനമായി ലാസിമും ഇലാനും

കാസർകോട്: കാസർകോട് എരിയാൽ സ്വദേശിയും ആന്റിക് ഗോൾഡ് & ഡയമണ്ട് ജ്വല്ലറി പാർട്നറുമായ ഷാനവാസിന്റെയും ഷബാന ഷാനവാസിന്റെയും മക്കളാണ് ഇരുവരും. അണ്ടർ 19 വിഭാഗത്തിലാണ് ലാസിം സെലക്ഷൻ നേടിയിരിക്കുന്നത്. ഇലാൻ അണ്ടർ 14 വിഭാഗത്തിലും. മികച്ച പന്തടക്കവും ഏത് പ്രതിരോധ നിരയെയും നിഷ്പ്രഭമാക്കുന്ന ഷോർട്ടുകളും കൊണ്ട് ഗ്രൗണ്ടിൽ വിസ്മയം തീർക്കുന്നവരാണ് ഈ സഹോദരങ്ങൾ. അണ്ടർ 19 ഒറീസയിലും, അണ്ടർ 14 ആഗ്രയിലും ആയിരിക്കും തുടർമത്സരം നടക്കുക. തൃശൂർ ഹരി ശ്രീ വിദ്യ നിധി സ്കൂളിലെ 8, 9 ക്ലാസ്സ് വിദ്യാർത്ഥികളാണ് ഇരുവരും.

KCN

more recommended stories