ഐ.എന്‍.എല്‍ ആലംപാടി എസ്.ടി കബീര്‍ സ്മാരക ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു

 

ആലംപാടി: ആലംപാടി നൂറുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ നിന്നും കഴിഞ്ഞ വര്‍ഷം സമസ്ത പൊതു പരീക്ഷയില്‍ അഞ്ച്-ഏഴ്-പത്ത്-പ്ലസ്ടു ക്ലാസുകളില്‍ നിന്നും എറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എന്‍.എല്‍ ആലംപാടി ശാഖാ കമ്മിറ്റി ഏര്‍പ്പെടുത്തിയ, സജീവ ഐ.എന്‍.എല്‍ പ്രവര്‍ത്തകനും, നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖാ ജോയിന്‍ സെക്രട്ടറിയും, സാമൂഹ്യ, സാംസ്‌കാരിക, ദീനീ രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന മര്‍ഹും എസ്.ടി കബീര്‍ സ്മാരക ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഐ.എന്‍.എല്‍ ശാഖാ പ്രസിഡന്റ് മൗലവി അബ്ദുല്ല, മദ്രസ സദര്‍ മുഅല്ലിം അബൂബക്കര്‍ ഫൈസിക്ക് കൈമാറി. ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ മേനത്ത്, അഹമ്മദ് മദനി, ഖലീല്‍ മൗലവി ആലംപാടി, അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, ഷഫീഖ് മൗലവി, അബൂബക്കര്‍ ഹുദവി, ഗപ്പു ആലംപാടി, ഉമ്മര്‍ ചാല്‍ക്കര, അബ്ദുല്‍ റഹ്‌മാന്‍ കരോടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

KCN

more recommended stories