ഓം ബിര്‍ള വീണ്ടും ലോക്‌സഭ സ്പീക്കര്‍,വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം,ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

 

ദില്ലി: ലോക്‌സഭ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കര്‍ ശബ്ദവോട്ടോടെ അംഗീകരിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാര്‍ലമെന്ററി കാര്യമന്ത്രിയും ചേര്‍ന്ന് ഓംബിര്‍ളയെ സ്പീക്കര്‍ ചെയ്‌റിലേക്ക് ആനയിച്ചു.പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി.പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പ്രോട്ടെം സ്പീക്കര്‍ക്ക് നന്ദി അറിയിച്ചു.

വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഓംബിര്‍ളയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.രണ്ടാമതും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട് ഓം ബിര്‍ള ചരിത്രം കുറിച്ചു.പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ഓം ബിര്‍ളയ്ക്ക് തന്റെ കടമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു.നിര്‍ണായകമായ പല ബില്ലുകളും പാസാക്കാന്‍ പതിനേഴാം സഭയില്‍ സാധിച്ചു.രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന ചെയ്യാന്‍ പതിനെട്ടാം ലോക്‌സഭയ്ക്കും കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്നും മോദി പറഞ്ഞു.

KCN

more recommended stories