ഉപ്പിലിക്കൈയില്‍ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു വീണു

കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു വീണു ഒഴിവായത് വന്‍ദുരന്തം .
വീട്ടിനകത്തുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉപ്പിലിക്കൈയിലെ .ടി.വി. കാര്‍ത്യായനി 73, മകള്‍ ഭാഗീരഥി 48, ഭാഗീരഥിയുടെ മകന്‍ ധ്യാന്‍ചന്ദ് 20 എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓടു മേഞ്ഞ വീട് മഴയ്ക്കിടെ തകര്‍ന്നു വീഴുകയായിരുന്നു. കുടുംബാംഗങ്ങള്‍ അടുക്കള ഭാഗത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോളായിരുന്നു അപകടം. വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടുന്നതിനിടെ ഓട് ദേഹത്ത് വീണാണ് ഇവര്‍ക്ക് പരിക്കേറ്റത്. മേല്‍ക്കൂര പൂര്‍ണമായും വീടിനകത്തേക്ക് നിലം പൊത്തിയ അവസ്ഥയിലാണ്.

KCN

more recommended stories