തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പുതിയ പ്രതിദിന വിമാന സര്‍വീസ്; തിങ്കളാഴ്ച മുതല്‍ തുടക്കം

തിരുവനന്തപുരം: ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ. ജൂലൈ ഒന്നാം തീയ്യതി മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ബെംഗളൂരുവില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം (അക 567) വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട് (അക 568) 06:10ന് ബെംഗളൂരുവില്‍ എത്തും. ഈ റൂട്ടില്‍ നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങള്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ജൂലൈ മുതല്‍ യൂസര്‍ ഫീ വര്‍ദ്ധനവും നിലവില്‍ വരും ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും വിദേശ യാത്രികര്‍ 1540 രൂപയും യൂസര്‍ ഫീയായി നല്‍കണം. അടുത്ത വര്‍ഷങ്ങളിലും യൂസര്‍ ഫീ കുത്തനെ ഉയരും. ആഭ്യന്തര യാത്രകള്‍ക്കുള്ള 506 രൂപ യൂസര്‍ ഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികര്‍ക്കുള്ള യൂസര്‍ ഫീ 1069ല്‍ നിന്ന് 1540 ആയി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വിദേശ യാത്രികര്‍ 660 രൂപയും ആഭ്യന്തര യാത്രികര്‍ 330 രൂപയും ഇനി യൂസര്‍ ഫീയായി നല്‍കണം. വി?മാ?ന?ങ്ങ?ളു?ടെ ലാ?ന്‍?ഡി?ങ്? ചാ?ര്‍?ജ്? ഒ?രു മെ?ട്രി?ക്? ട?ണ്ണി?ന്? 309 എ?ന്ന?ത്? മൂ?ന്നി?ര?ട്ടി?യോ?ളം വ?ര്‍?ധി?പ്പി?ച്ച്? 890 രൂ?പ?യാ?ക്കി?യി?ട്ടു?ണ്ട്. വി?മാ?ന?ക്ക?മ്പ?നി?ക?ള്‍?ക്ക്? 2200 രൂ?പ ഇ?ന്ധ?ന സ?ര്‍?ചാ?ര്‍?ജും ഏ?ര്‍?പ്പെ?ടു?ത്തി?യി?ട്ടു?ണ്ട്.

KCN

more recommended stories