കരയുദ്ധം ഏത് നിമിഷവും; ഗാസ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് സൈനികര്‍; ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേല്‍

 

ടെല്‍അവീവ് : ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അഞ്ചാം ദിവസം കരയുദ്ധത്തിലേക്ക്. ഏത് നിമിഷവും അതിര്‍ത്തിയില്‍ കരയുദ്ധം ആരംഭിച്ചേക്കാം. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിലും ലെബനന്‍ അതിര്‍ത്തിയിലുമായി ഇസ്രയേല്‍ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപനം.

തങ്ങളുടെ രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന നിലപാടിലാണ് ഇസ്രയേല്‍. ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കാന്‍ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവും വ്യക്തമാക്കി. ”ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാല്‍ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാര്‍ക്ക് റജവ് പ്രഖ്യാപിച്ചത്.

ഇസ്രയേല്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാന്‍ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചര്‍ച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി. സിറിയയില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി.

ഇസ്രായേലില്‍ സംഭവിക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നുവെന്ന് മസ്‌ക്

ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ 123 സൈനികര്‍ അടക്കം 1200 പേരും ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ വ്യോമസേനയുടെ ബോംബാംക്രമണം തുടരുകയാണ്. 200 കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഹമാസിന്റെ സുപ്രധാന ഭരണ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. ഗാസയില്‍ അഭ്യര്‍ത്ഥികളായവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. ആയിരം പാര്‍പ്പിട സമുച്ഛയങ്ങള്‍ തകര്‍ന്നു. നിരപരാധികള്‍ കൂട്ടമായി മരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സുരക്ഷിത ഇടനാഴി ഒരുക്കാന്‍ കഴിയുമോ എന്നതില്‍ ഈജിപ്തുമായും ഇസ്രായേലുമായും ചര്‍ച്ച നടക്കുന്നുവെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞു. ഏറ്റവുമധികം ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രയേല്‍ ഉദ്ദേശിക്കുമെന്ന മേഖലയില്‍നിന്ന് ജനങ്ങളെ ഈജിപ്തിലേക്ക് ഒഴിപ്പിക്കാനാണ് ആലോചനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘രാവിലെ ഉറക്കം ഉണര്‍ന്നത് തന്നെ ബോംബ് സ്‌ഫോടനങ്ങളിലേക്ക്’: ഇസ്രയേല്‍ അനുഭവം വിവരിച്ച് നുഷ്രത്ത് ബറൂച്ച

ഗാസ ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലട്ട് പറഞ്ഞത്. ഗോലാന്‍ കുന്നുകളിലെ ഇസ്രയേല്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ സിറിയയില്‍ നിന്ന് ആക്രമണം ഉണ്ടായി. പ്രത്യാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹിസ്ബുല്ല സായുധ സംഘത്തിന് ലെബനോന്‍പോലെ തന്നെ ശക്തിയുള്ള സ്ഥലമാണ് സിറിയയും. ഹമാസ് ഇസ്രയേല്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് സിറിയയില്‍ നിന്ന് ആക്രമണം ഉണ്ടാകുന്നത്. ലെബനോനില്‍ നിന്ന് വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായി. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു വെസ്‌റ്ബാങ്കില്‍ ആയിരങ്ങള്‍ പ്രകടനം നടത്തി. ഹമാസ് നുഴഞ്ഞു കയറിയ അതിര്‍ത്തിയുടെ പൂര്‍ണ്ണ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കടല്‍ മാര്‍ഗം ഇസ്രായേലിലേക്ക് കയറാന്‍ ശ്രമിച്ച ഒരാളെ നാവികസേനാ വധിച്ചു. ഒറ്റപ്പെട്ടത് എങ്കിലും ഇസ്രയേല്‍ നഗരങ്ങളില്‍ക്ക് റോക്കറ്റ് ആക്രമണവും തുടരുന്നുണ്ട്.

KCN

more recommended stories