ഇംഗ്ലണ്ടിന് ഇന്ന് ജീവന്‍മരണപ്പോരാട്ടം എതിരാളികള്‍ ശ്രീലങ്ക

ഇന്ത്യ,ഓസ്‌ട്രേലിയ,പാകിസ്ഥാന്‍ ടീമുകളെ കൂടി ഇനി നേരിടേണ്ടതിനാല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ട് ജയമുറപ്പിച്ചില്ലെങ്കില്‍ പുറത്തേക്കുള്ള വഴിയൊരുങ്ങും. ചെറിയ ഗ്രൗണ്ടായതിനാല്‍ ചിന്നസ്വാമിയില്‍ കൂറ്റന്‍സ്‌കോര്‍ ലക്ഷ്യമിട്ടാകും ഇംഗ്ലണ്ട് ഇറങ്ങുക. ബൗളിംഗില്‍ പരിക്കാണ് തിരിച്ചടി.

ബെംഗളൂരു: സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ശ്രീലങ്കയും ഇന്ന് നേര്‍ക്കുനേര്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് ബെംഗളൂരുവിലാണ് മത്സരം. ഇംഗ്ലണ്ടിനും മുന്‍ ചാംപ്യന്മാരായ ശ്രീലങ്കയ്ക്കും ഇനിയൊരു തോല്‍വി ചിന്തിക്കാന്‍ പോലുമാകില്ല. കഴിഞ്ഞ നാല് മത്സരത്തില്‍ ഇരുടീമിനും ഒരേയൊരു ജയം മാത്രമാണുള്ളത്.

വമ്പനടിക്കാരുണ്ടെങ്കിലും ബാറ്റിംഗില്‍ നിറംമങ്ങിയതാണ് ഇംഗ്ലണ്ടിന് ഇത്തവണ തിരിച്ചടിയായത്. ഡേവിഡ് മലാന്‍, ജോണി ബെയ്ര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍,ബെന്‍ സ്റ്റോക്‌സ്, ലിവിങ്സ്റ്റണ്‍, സാം കറന്‍ തുടങ്ങി വാലറ്റം വരെ നീളുന്ന വെടിക്കെട്ട് ബാറ്റര്‍മാര്‍ ഫോമിലെത്തിയാല്‍ മാത്രമേ ഇന്നും ഇംഗ്ലണ്ടിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

ഇന്ത്യ,ഓസ്‌ട്രേലിയ,പാകിസ്ഥാന്‍ ടീമുകളെ കൂടി ഇനി നേരിടേണ്ടതിനാല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ട് ജയമുറപ്പിച്ചില്ലെങ്കില്‍ പുറത്തേക്കുള്ള വഴിയൊരുങ്ങും. ചെറിയ ഗ്രൗണ്ടായതിനാല്‍ ചിന്നസ്വാമിയില്‍ കൂറ്റന്‍സ്‌കോര്‍ ലക്ഷ്യമിട്ടാകും ഇംഗ്ലണ്ട് ഇറങ്ങുക. ബൗളിംഗില്‍ പരിക്കാണ് തിരിച്ചടി.

KCN

more recommended stories