വിരാട് കോലിയെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം

ഒരു സെഞ്ചുറിയകലെ രണ്ട് ഇതിഹാസങ്ങള്‍,

ലഖ്‌നൗ: ഒരു സെഞ്ച്വറിയകലെ രണ്ട് ഇതിഹാസങ്ങളുടെ റെക്കോര്‍ഡാണ് ഇന്ത്യന്‍ താരം വിരാട് കോലിക്ക് മുന്നിലുള്ളത്. സച്ചിന്റെയും റിക്കി പോണ്ടിംഗിന്റെയും അപൂര്‍വ റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് കോലി ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക. സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിന റെക്കോര്‍ഡിന് തൊട്ടടുത്താണ് വിരാട് കോലി.

സച്ചിന് 49ഉം കോലിക്ക് 48ഉം സെഞ്ച്വറികള്‍. ഇംഗ്ലണ്ടിനെതിരെ കോലി നൂറിലെത്തിയാല്‍ ഇതിഹാസത്തിനൊപ്പം കിംഗ് കോലിക്കും ഇരിപ്പിടം ഉറപ്പിക്കാം. സെഞ്ച്വറി നേടുന്നതിനൊപ്പം ജയം കുറിക്കുന്നതാണ് വിരാട് കോലിയുടെ പതിവ്. ഒരു സെഞ്ച്വറി കൂടി ജയത്തിലെത്തിച്ചാല്‍ സാക്ഷാല്‍ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡിനൊപ്പവുമെത്താം.

മൂന്ന് ഫോര്‍മാറ്റിലുമായി 71 സെഞ്ച്വറി നേടിയ പോണ്ടിംഗ് 55 എണ്ണത്തില്‍ ജയിച്ചാണ് റെക്കോര്‍ഡ് പേരിലെഴുതിയത്. 78 സെഞ്ച്വറി നേടിയ കോലിക്ക് 54ല്‍ ജയിക്കാനായി. ഒരെണ്ണം കൂടി വിജയത്തിലെത്തിച്ചാല്‍ പോണ്ടിംഗിനൊപ്പം. ഈ ലോകകപ്പില്‍ 354 റണ്‍സുമായി റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്താണ് കോലി.

KCN

more recommended stories