പ്രവാസികള്‍ ആധാര്‍ കാര്‍ഡില്‍ ഏത് മൊബൈല്‍ നമ്പര്‍ നല്‍കണം, യുഐഡിഎഐ നിര്‍ദേശം ഇതാണ്

 

പ്രവാസികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന 12 അക്ക യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പറാണ് ഇത്. ആധാര്‍ നമ്പര്‍ ഇപ്പോള്‍ പാന്‍ നമ്പറുമായും മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ട് നമ്പറുമായുമൊക്കെ ലിങ്ക് ചെയ്തിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ആയിരിക്കും ആധാര്‍ സാദൂകരിക്കുന്നതിനുള്ള ഒടിപി എത്തുക. നിങ്ങളുടെ ആധാര്‍ അക്കൗണ്ടിലേക്ക് നിങ്ങള്‍ക്ക് മാത്രമേ ആക്സസ് ഉള്ളൂ എന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു. ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ വിവിധ സര്‍ക്കാര്‍, ബാങ്കിംഗ്, സാമൂഹിക സേവനങ്ങള്‍ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കുന്നു. ആധാറിനായി രജിസ്റ്റര്‍ ചെയ്യുമ്പോഴോ നിങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുമ്പോഴോ നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ മൊബൈല്‍ നമ്പര്‍ വേണ്ടി വരും. വ്യാജ രജിസ്‌ട്രേഷനുകളും അപ്‌ഡേറ്റുകളും തടയാന്‍ ഇത് സഹായിക്കുന്നു

KCN

more recommended stories