ചരിത്രത്തില്‍ ആദ്യമായി കമ്പാലയില്‍ മുത്തപ്പന്‍ വെള്ളാട്ടം

 

ഉഗാണ്ടയുടെ ചരിത്രത്തില്‍ ആദ്യമായി കമ്പാലയില്‍ മുത്തപ്പന്‍ വെള്ളാട്ടം നടത്തി. മുത്തപ്പ സേവാ സമിതിയുടെ നേതൃത്വത്തില്‍ പട്ടീദാര്‍ സമാജത്തില്‍ വെച്ചാണ് മുത്തപ്പന്‍ വെള്ളാട്ടം നടത്തിയത്.

കണ്ണൂര്‍ ഷൈജു പെരുവണ്ണാന്‍ മുത്തപ്പന്റെ കോലധാരിയായും മഠയനായി ബിജുമഠയന്‍ ബാവോടും വാദ്യക്കാരായി അജേഷ് പണിക്കര്‍ പാറപ്പുറം ജിജേഷ് തിലാന്നൂരും ശിവജിത് തലശ്ശേരിയും പങ്കെടുത്തു. ഇന്ത്യന്‍ ഹൈ കമ്മിഷണര്‍ ഉപേന്ദ്ര സിംഗ് റാവത് മുഖ്യ അഥിതി ആയിരുന്നു .മുഖ്യ സംഘാടകരായ മുത്തപ്പ സേവാസമിതിയുടെ പ്രവര്‍ത്തകരായ ശശി നായര്‍, ഗോപിനാഥന്‍ , ഗിരീഷ് , മിഥുന്‍, ഹരീഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

KCN

more recommended stories