41 തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിയിട്ട് 14 ദിവസം; രക്ഷാദൗത്യം സങ്കീര്‍ണം, വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗിന് ആലോചന

 

ഉത്തരാഖണ്ഡിലെ സില്‍ക്യാരയിലെ ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്ന് രണ്ടാഴ്ച പിന്നിടുന്നു. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്നും തുടരുകയാണ്. ഓഗര്‍ മെഷീന്‍ ബ്ലേഡ് ടണല്‍ പൈപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഇപ്പോളേ്ഡ നിര്‍ത്തിവെച്ചിരിക്കുകയാണ്. മൂന്നാമത്തെ പൈപ്പിലാണ് ബ്ലേഡ് കുടുങ്ങിയത്. പൈപ്പില്‍ നിന്ന് ബ്ലേഡ് എടുക്കാതെ രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. ബ്ലേഡ് മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം വെര്‍ട്ടിക്കല്‍ ഡ്രില്ലിം?ഗ് തുടങ്ങാന്‍ ആലോചന ആരംഭിച്ചിട്ടുണ്ട്. വനമേഖലയില്‍ നിന്ന് ടണലിലേക്ക് ഡ്രില്ലിംഗ് തുടങ്ങാനാണ് ചര്‍ച്ച നടക്കുന്നത്. വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗിനായി നേരത്തെ റോഡ് തയ്യാറാക്കിയിരുന്നു. ഇന്നലെ രണ്ടര മീറ്റര്‍ മാത്രം പിന്നിട്ടപ്പോഴാണ് ഇരുമ്പ് കമ്പികളും സ്റ്റീല്‍ ഭാഗങ്ങളും തടസ്സമായത്. രക്ഷാദൗത്യം എപ്പോള്‍ തീരും എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. രക്ഷാദൗത്യത്തില്‍ കൂടുതല്‍ സങ്കീര്‍ണതയാണ് വന്നുകൊണ്ടിരിക്കുന്നത്. കോണ്‍ക്രീറ്റിനിടയിലെ ഇരുമ്പ് കമ്പികളും സ്റ്റീല്‍ പാളികളുമാണ് രക്ഷാദൗത്യത്തെ തടസ്സപ്പെടുത്തുന്നത്.

KCN

more recommended stories