ഇടിമിന്നലേറ്റ് മരിച്ചത് 20 പേര്‍; കാലം തെറ്റി പെയ്ത മഴയില്‍ വിറങ്ങലിച്ച് ഗുജറാത്ത്

 

ഗുജറാത്തില്‍ വിവിധ ഇടങ്ങളിലായി മിന്നലേറ്റ് 20 പേര്‍ മരിച്ചു. ഇന്നലെ സംസ്ഥാന വ്യാപകമായി പെയ്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്. ദഹോദ് ജില്ലയില്‍ നാല് പേര്‍ മരിച്ചു. ബറൂച്ചില്‍ മൂന്നും താപിയില്‍ രണ്ട് പേരുമാണ് മരിച്ചത്. അഹമ്മദാബാദ്, അമ്രേലി, ബനസ്‌കന്ത, ബോട്ടാഡ്, ഖേഡ, മെഹ്‌സാന, പഞ്ച്മഹല്‍, സബര്‍കാന്ത, സൂറത്ത്, സുരേന്ദ്രനഗര്‍, ദേവഭൂമി ദ്വാരക എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു.

ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ അമിത് ഷാ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കാഴ്ചാ പരിധി കുറഞ്ഞതോടെ സൂറത്ത് വിമാനത്താവളത്തില്‍ നിന്ന് 10 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.

ഗുജറാത്തിലെ 252 താലൂക്കുകളില്‍ 234 ഇടത്തും ഞായറാഴ്ച മഴ രേഖപ്പെടുത്തിയതായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്ഇഒസി) വ്യക്തമാക്കി. സൂറത്ത്, സുരേന്ദ്രനഗര്‍, ഖേദ, താപി, ബറൂച്ച്, അമ്രേലി തുടങ്ങിയ ജില്ലകളില്‍ 16 മണിക്കൂറിനുള്ളില്‍ 50 മുതല്‍ 117 മില്ലിമീറ്റര്‍ വരെ മഴ പെയ്തു.

KCN

more recommended stories