ദില്ലിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

 

ദില്ലിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ദില്ലി ഇന്ദിരഗാന്ധി വിമാനത്താവള പരിസരത്ത് കനത്ത മൂടല്‍മഞ്ഞും പുകയും നിറഞ്ഞ് കാഴ്ച്ച മങ്ങിയതോടെയാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങള്‍ ജയ്പൂര്‍, ലഖ്‌നൌ, അഹമ്മദാബാദ്, അമൃത്സര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങി. ഇന്ന് ദില്ലിയില്‍ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര തോത് 356 ആണ്. എന്നാല്‍ സ്ഥിതി മെച്ചപ്പെട്ടാല്‍ ഇൌ വിമാനങ്ങള് ദില്ലിയിലേക്ക് തിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

KCN

more recommended stories