എല്‍പിജി ഗ്യാസ് സിലിണ്ടറിന് വിലകൂട്ടി, വിമാന ഇന്ധന വില കുറച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍,

 

പാചക വാതക സിലിണ്ടറിന് വില വര്‍ധന പ്രഖ്യാപിച്ച് എണ്ണ കമ്പനികള്‍ (ഒഎംസി). വാണിജ്യ എല്‍പിജിയുടെ വിലയാണ് വ്യാഴാഴ്ച വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 14 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് (ഫെബ്രുവരി 01) മുതല്‍ പ്രാബല്യത്തില്‍ വന്നു.

വിലവര്‍ധനവോടെ ദില്ലിയില്‍ 19 കിലോ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില 1,769.50 രൂപയാകും. അതേസമയം, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും. വാണിജ്യ-ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്കായുള്ള പ്രതിമാസ വില മാറ്റങ്ങള്‍ ഒരോ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്.

KCN

more recommended stories