സത്യമേവ ജയതേ’ മാര്‍ച്ച് രണ്ട് മുതല്‍ വീണ്ടും

കൊച്ചി: ‘സത്യമേവ ജയതേ’യുടെ രണ്ടാം പതിപ്പുമായി ആമിര്‍ ഖാന്‍ വീണ്ടും മിനിസ്‌ക്രീനിലേക്ക് എത്തുന്നു. രണ്ടാംപതിപ്പില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറുടെ വേഷത്തില്‍ ‘സത്യമേവ ജയതേ’യുടെ ഭാഗമാകും. ഷോയുടെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറാണ് മോഹന്‍ലാല്‍.
Aamir Khan's Satyamev Jayate Season 2ഓരോ ഇന്ത്യക്കാരനിലേക്കും ഇറങ്ങിച്ചെല്ലാനുള്ള അവസരമായാണ് ഈ പരിപാടിയെ കാണുന്നതെന്ന് പത്രസമ്മേളനത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു. മാര്‍ച്ച് രണ്ടിന് രാവിലെ 11ന് മലയാളത്തില്‍ ഏഷ്യാനെറ്റിലാണ് ഇതിന്റെ സംപ്രേഷണം. മലയാളമുള്‍പ്പെടെ ആറ് ഭാഷകളില്‍ ഷോ ലഭ്യമാകും.ഏഷ്യാനെറ്റിനു പുറമേ സ്റ്റാര്‍പ്ലസ്, സ്റ്റാര്‍ വേള്‍ഡ്, സ്റ്റാര്‍ പ്രവാഹ്, സ്റ്റാര്‍ വിജയ്, സ്റ്റാര്‍ ഉത്സവ്, ദൂരദര്‍ശന്‍ എന്നിവയില്‍ പരിപാടി ലഭ്യമാകും. തെലുങ്ക് ചാനലായ ഇ.ടി.വി.യില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംപ്രേഷണം.
ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനുള്ള ഒരു യാത്രയാണ് ‘സത്യമേവ ജയതേ’യെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പരിപാടിയില്‍ ആമിര്‍ഖാനുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories