മുംബൈ ഇന്ത്യന്‍സില്‍ ആരും ഒറ്റക്ക് തീരുമാനങ്ങളെടുക്കാറില്ല, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെയ്‌റോണ്‍ പൊള്ളാര്‍ഡ്

 

മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങളുടെ മുള്‍മുനയിലായ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പണ്ഡ്യയെ പിന്തുണച്ച് ബാറ്റിംഗ് കോച്ച് കെയ്‌റോണ്‍ പൊള്ളാര്‍ഡ്. ഹാര്‍ദിക്കിന്റെ തീരുമാനങ്ങള്‍ ടീമിന്റെ കൂട്ടായ അഭിപ്രായങ്ങളാണെന്ന് പൊളളാര്‍ഡ് പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആറ് റണ്ണിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വി. ഏഴാമനായി ക്രീസിലെത്തിയ ഹാര്‍ദ്ദിക് പണ്ഡ്യ കുറച്ചുകൂടി നേരത്തേ ബാറ്റിംഗിന് ഇറങ്ങിയിരുന്നെങ്കില്‍ മുംബൈ ജയിച്ചേനെയെന്നും ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പരാജയമാണിതെന്നുമാണ് പ്രധാന വിമര്‍ശനം.

ഗുജറാത്തില്‍ ഹാര്‍ദിക് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്തതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഹാര്‍ദിക് ഏഴാമനായി ബാറ്റ് ചെയ്യാന്‍എത്തിയത് ടീം കൂട്ടായെടുത്ത തീരുമാനം ആണെന്ന് പറയുന്നു ബാറ്റിംഗ് കോച്ച് കെയ്‌റോണ്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സില്‍ ആരും ഏകാധിപതികളല്ല. ഒരാളും ഒറ്റയ്ക്ക് തീരുമാനമെടുത്ത് അത് നടപ്പാക്കാറില്ല. എല്ലാം ടീം അംഗങ്ങള്‍ കൂട്ടായി ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ്.ഇത്തരം സന്ദര്‍ഭങ്ങളില്‍ ടിം ഡേവിഡ് മുന്‍പ് നന്നായി കളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഹാര്‍ദിക്കിന് മുന്‍പ് ബാറ്റിംഗിന് ഇറങ്ങിയത്. അതിന് ഹാര്‍ദ്ദിക് ഇത് ചെയ്തു, ഹാര്‍ദ്ദിക് അത് ചെയ്തു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് നിര്‍ത്തു.

KCN

more recommended stories