പാകിസ്താന് 72 റണ്‍സ് ജയം ഉമര്‍ അക്മലിന് സെഞ്ച്വറി, കളിയിലെ കേമന്‍

ഫത്തുല്‌ള്‌ള (ബംഗ്ലാദേശ്): ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോല്‍വി പിണഞ്ഞ പാകിസ്താന്‍ അഫ്ഗാനിസ്താനെതിരെ വമ്പന്‍ ജയവുമായി തിരിച്ചുവന്നു. വ്യാഴാഴ്ച ഖാന്‍ സാഹബ് ഉസ്മാന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 72 റണ്‍സിനാണ് പാകിസ്താന്‍ അഫ്ഗാന്റെ വിജയമോഹം തല്ലിക്കെടുത്തിയത്. വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച പാകിസ്താനെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ കരകയറ്റിയ മധ്യനിര ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഉമര്‍ അക്മലാണ് (102 നോട്ടൗട്ട്) പാകിസ്താന്റെ രക്ഷകന്‍. 24-ാം ഓവറില്‍ ക്രീസിലെത്തിയ അക്മല്‍ കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറി തികച്ച് ടീമിന് ഭദ്രമായ സ്‌കോര്‍ സമ്മാനിച്ചു. അക്മലാണ് കളിയിലെ കേമന്‍. സ്‌കോര്‍: പാകിസ്താന്‍ 50 ഓവറില്‍ 8ന് 248; അഫ്ഗാനിസ്താന്‍ 47.2 ഓവറില്‍ 176ന് പുറത്ത്.
പാക് പേസ് നിരയുടെ സമ്മര്‍ദ്ദത്തെ സമര്‍ഥമായി തടയാന്‍ അഫ്ഗാന്‍ ബാറ്റ്‌സ്മാന്മാര്‍ക്കായെങ്കിലും സ്പിന്നിനു മുന്നില്‍ അവര്‍ ശിരസ്സു നമിച്ചു. ഒരു ഘട്ടത്തില്‍ രണ്ടിന് 139 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്താന്‍. എന്നാല്‍ പിന്നീട് 37 റണ്‍ ചേര്‍ക്കുന്നതിനിടെ ശേഷിച്ച എട്ടു വിക്കറ്റും നഷ്ടപ്പെട്ട് അവര്‍ വമ്പന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തി. സ്പിന്നര്‍മാര്‍ക്ക് മുന്നിലായിരുന്നു ഈ മുട്ടുമടക്കല്‍. സ്പിന്നര്‍മാരെ എങ്ങനെ കളിക്കണമെന്നറിയാതെ ബാറ്റ്‌സ്മാന്മാര്‍ ഉഴറിയപ്പോള്‍ അഫ്ഗാനിസ്താന്റെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. സ്പിന്നര്‍മാരായ അഫ്രിഡിയും അജ്മലും രണ്ട് എന്‍ഡിലുമായി ബൗള്‍ ചെയ്തതോടെ റണ്ണൊഴുക്ക് നിലച്ച മട്ടായി. 9.2 ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹഫീസാണ് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ പാക് ബൗളര്‍. അജ്മല്‍ ഒമ്പത് ഓവറില്‍ 25 റണ്‍സിന് രണ്ടു വിക്കറ്റടുത്തു. akmalടോസ് ജയിച്ച് എതിരാളികളെ ബാറ്റിങ്ങിനയച്ച അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ കണക്കൂകൂട്ടല്‍ പിഴച്ചിട്ടില്ല എന്നു തോന്നിക്കും വിധമായിരുന്നു തുടക്കത്തില്‍ ബൗളര്‍മാരുടെ ആധിപത്യം. 117 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ആറു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട പാകിസ്താന്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ തുച്ഛമായ സ്‌കോറില്‍ പുറത്താകുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ഈ ഘട്ടത്തിലായിരുന്നു ഉമര്‍ അക്മലിന്റെ ഒറ്റയാള്‍ പോരാട്ടം. സ്ഥിരതയുള്ള പര്യായമായ നായകന്‍ മിസ്ബാ ഉള്‍ ഹഖ്(0) റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ പാകിസ്താന്‍ ശരിക്കും വിരണ്ടിരുന്നു. എന്നാല്‍ മിസ്ബായ്ക്കു പകരക്കാരനായി ക്രീസിലെത്തിയ ഉമര്‍ ശരിക്കും അരുങ്ങുവാണു. കരുതലോടെ തുടങ്ങി മോശം പന്തുകള്‍ക്ക് അര്‍ഹമായ ശിക്ഷ നല്കി മുന്നേറിയ അക്മല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ഗിയര്‍മാറ്റി. അവസാന ഘട്ടങ്ങളില്‍ ബൗളര്‍മാരെ നിഷ്‌കരുണം പ്രഹരിച്ച അക്മല്‍ അവസാന ഓവറിലാണ് സെഞ്ച്വറി തികച്ചത്. 88 പന്തില്‍ ഏഴു ബൗണ്ടറിയും മൂന്നു സിക്‌സറുമടങ്ങുന്നതാണ് ടീമിന്റെ കീപ്പര്‍കൂടിയായ അക്മലിന്റെ രണ്ടാമത്തെ ഏകദിന സെഞ്ച്വറി. പാകിസ്താനുവേണ്ടി ഓപ്പണര്‍ അഹമദ് ഷെഹ്‌സാദ് (50) അര്‍ധശതകം നേടി. 74 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് ഷെഹ്‌സാദ് അര്‍ധശതകം തികച്ചത്.

സ്‌കോര്‍ബോര്‍ഡ്

പാകിസ്താന്‍: ഷര്‍ജീല്‍ ഖാന്‍ സി നൂര്‍ അലി ബി ഹോടക് 25, ഷെഹ്‌സാദ് ബി ഷെന്‍വാരി 50, ഹഫീസ് സി നബി ബി അഷ്‌റഫ് 10, മഖ്‌സൂദ് സി സ്റ്റാനിക്‌സായി ബി ഷെന്‍വാരി 13, മിസ്ബാ റണ്ണൗട്ട് 0, ഉമര്‍ അക്മല്‍ നോട്ടൗട്ട് 102, അഫ്രിഡി ബി ദൗലത് സാദ്രന്‍ 6, അന്‍വറലി സി മംഗള്‍ ബി അഷ്‌റഫ് 21, ഗുല്‍ ബി ദൗലത് സാദ്രന്‍ 15, അജ്മല്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 5, ആകെ 50 ഓവറില്‍ 8ന് 248
വിക്കറ്റുവീഴ്ച: 1-55, 2-78, 3-89, 4-89, 5-108, 6-117, 7-177, 8-217.

ബൗളിങ്: ഷാപ്പൂര്‍ സാദ്രന്‍ 9-1-42-0, ദൗലത് സാദ്രന്‍ 10-73-2, നബി 8-0-46-0, ഹംസ ഹോടക് 8-1-22-1, മിര്‍വൈസ് അഷ്‌റഫ് 8-1-29-2, സമിയുള്ള ഷെന്‍വാരി 7-0-34-2.

അഫ്ഗാനിസ്താന്‍: മുഹമ്മദ് ഷഹ്‌സാദ് സി അക്മല്‍ ബി ഗുല്‍ 9, നൂര്‍ അലി എല്‍ബിഡബ്ല്യു അജ്മല്‍ 44, അസ്ഗര്‍ സ്റ്റാനിക്‌സായി സി ഹഫീസ് ബി അഫ്രിഡി 40, മംഗള്‍ റണ്ണൗട്ട് 35, നബി എല്‍ബിഡബ്ല്യു ഗുല്‍ 15, നജീബുള്ള സാദ്രന്‍ ബി ഹഫീസ് 1, ഷെന്‍വാരി ബി ഹഫീസ് 14, അഷ്‌റഫ് റണ്ണൗട്ട് 4, ദൗലത് സാദ്രന്‍ ബി അജ്മല്‍ 0, ഷാപ്പൂര്‍ സാദ്രന്‍ സി അജ്മല്‍ ബി ഹഫീസ് 1, ഹോടക് നോട്ടൗട്ട് 0, എക്‌സ്ട്രാസ് 14, ആകെ 47.2 ഓവറില്‍ 176ന് പുറത്ത്.

വിക്കറ്റുവീഴ്ച: 1-32, 2-65, 3-139, 4-140, 5-151, 6-159, 7-172, 8-172, 9-175, 10-176. ബൗളിങ്: ഗുല്‍ 9-0-44-2, അന്‍വര്‍ അലി 4-0-23-0, ജുനൈദ് ഖാന്‍ 6-1-16-0, അഫ്രിഡി 10-0-31-1, അജ്മല്‍ 9-1-25-2, ഹഫീസ് 9.2-0-29-3.

KCN

more recommended stories