പഴയ വാട്ടര്‍ ടാങ്ക് ഓര്‍മയായി

 

കണ്ണാടിപ്പറമ്പ്: ശ്രീധര്‍മ്മശാസ്താ ക്ഷേത്രപറമ്പില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്തും
അപകടാവസ്ഥതയിലായിരുന്ന വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റി. അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള ടാങ്കിന്റെ അപകടാവസ്ഥയെ പറ്റി നിരന്തരം പരാതികള്‍ ഉയരുകയും ആയതിനെ തുടര്‍ന്ന് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശന്‍, സിക്രട്ടറി, അസി: എഞ്ചിനിയര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ദേവസ്വം അധികൃതരുമായി ചര്‍ച്ചകള്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ ദേവസ്വം അസി: കമ്മീഷണര്‍ സ്ഥലം സന്ദര്‍ശിച്ച് പുതിയ ടാങ്ക് നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കിയിരുന്നു.മലപ്പുറം മേല്‍മുറി സ്വദേശി ആഷിഖും യുനിസും സംഘവുമാണ് ടാങ്ക് സുരക്ഷിതമായി പൊളിച്ചുമാറ്റിയത്. പള്ളേരി, ആറാംപീടിക, മാതോടം ലക്ഷംവീട് കോളനിയിലുള്ള എഴുപതോളം കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.26 ലക്ഷം രൂപ ചിലവില്‍ പുതിയ വാട്ടര്‍ ടാങ്ക് ദേവസ്വം ഭൂമിയില്‍ തന്നെ തൊട്ടടുത്തായി നിര്‍മിച്ചിട്ടുണ്ട്

KCN

more recommended stories