എന്‍എസ്എസ്-സുധീരന്‍ വിഷയത്തില്‍ പ്രതികരിക്കാനില്ല: ചെന്നിത്തല

ramesh
തൃശ്ശൂര്‍ : എന്‍എസ്എസ് -സുധീരന്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സുകുമാരന്‍നായര്‍ക്കുള്ള മറുപടി സുധീരന്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നിലപാടും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ചുകൊണ്ടുമാത്രമേ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകൂ. റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര മന്ത്രി വീരപ്പ മൊയ്‌ലിയുമായി ചര്‍ച്ച നടത്തി. മലയോരമേഖലയിലെ 123 വില്ലേജിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നകാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

KCN

more recommended stories