എം എസ് എസ് കാസര്‍കോട് യൂണിറ്റും മാര്‍ക്ക് ഫുട്വെയര്‍ ചേര്‍ന്ന് നൂറുല്‍ ഇസ്ലാം യത്തീംഖാന ആലമ്പാടി അന്തേവാസികള്‍ക്ക് ചെരുപ്പുകള്‍ സൗജന്യമായി വിതരണം ചെയ്തു.

കാസര്‍കോട് എം എസ് എസ് ( മുസ്ലിം സര്‍വീസ് സൊസൈറ്റി ) കാസര്‍കോട് യൂണിറ്റും മാര്‍ക്ക് ഫുട്വെയര്‍ സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ചെരുപ്പ് വിതരണം ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയില്‍ നടന്നു. പരിപാടിയില്‍ ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളം സ്വാഗതം പറഞ്ഞു. അബ്ദുറഹ്‌മാന്‍ ബദ്രിയ ചെരുപ്പ് വിതരണം ചെയ്തു യത്തീംഖാന പ്രസിഡന്റ് എന്‍ എ അബൂബക്കര്‍ ഹാജിക്ക് കൈമാറി. എം എസ് എസ് യൂണിറ്റ് പ്രസിഡന്റ് ഹനീഫ് പി എം. സെക്രട്ടറി സമീര്‍ ആമസോണിക്. റഫീക്ക് എസ്. മുബാറക്ക് അബു. നാസര്‍ ചെമനാട് തുടങ്ങിയവരും. ഓര്‍ഫനേജ് സെക്രട്ടറി കെ പി അബ്ദുറഹ്‌മാന്‍. ട്രഷറര്‍ ഗോവ അബ്ദുല്ല ഹാജി. മാനേജര്‍ സാദിഖ് മുബാറക്. കെ എസ് മുഹമ്മദ് ഹാജി. ഹനീഫ് ബദ്രിയ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിധരായിരുന്നു

KCN

more recommended stories