കടനാട് വോട്ട് ചെയ്തത് 715 പേര്‍ വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയത് 719 വോട്ടുകള്‍ എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി

പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസര്‍ ബൂത്ത് ഏജന്റുമാരെ അറിയിച്ചു

കോട്ടയം: കടനാട് പഞ്ചായത്തിലെ 25 -ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസം. 25 -ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തത് 715 പേരാണ്. എന്നാല്‍ മെഷീനില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. ഇക്കാര്യം ചൂണ്ടികാട്ടി എല്‍ ഡി എഫും യു ഡി എഫും പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസര്‍ ബൂത്ത് ഏജന്റുമാരെ അറിയിച്ചു.

KCN

more recommended stories