സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ 320 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 160 ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 53480 രൂപയാണ്.
ഭൗമരാഷ്ട്രീയ സംഘര്ഷങ്ങള് വര്ധിച്ചതോടു കൂടിയാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. ഇതോടെ ഏപ്രില്‍ 19 ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്കെത്തി 54520 ആണ് റെക്കോര്‍ഡ് വില. തുടര്‍ന്ന് വില കുറഞ്ഞ് 53000 വരെയെത്തി. ഏപ്രില്‍ 23 ന് സ്വര്‍ണവില 1120 രൂപ കുറഞ്ഞ് വില 52920 ത്തിലേക്ക് എത്തിയിരുന്നു. വീണ്ടും 24 ന് സ്വര്‍ണവില ഉയര്‍ന്ന് 53280 ആയി. 26 ന് വീണ്ടും സ്വര്‍ണവില കുറഞ്ഞ് 53000 ആയി. തുടര്‍ന്നാണ് ഇന്നലെ 320 രൂപയുടെ വര്ധനവുണ്ടായിരിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5580 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

KCN

more recommended stories