ഇന്ത്യന്‍ വുമണ്‍ അച്ചീവേഴ്‌സ് അവാര്‍ഡ് ഡോക്ടര്‍ ശ്യാമള പ്രസാദിന് സമ്മാനിച്ചു.

 
വൈദ്യശാസ്ത്രത്തിനും മികച്ച സംരംഭകത്വത്തിനുമുള്ള ഇന്ത്യന്‍ വുമണ്‍ അച്ചീവേഴ്‌സ് അവാര്‍ഡ് പരിമള ജഗ്ഗേഷ് മുഖ്യാതിഥിയായ ചടങ്ങില്‍ ഡോക്ടര്‍ ശ്യാമള പ്രസാദിന് സമ്മാനിച്ചു.

ബംഗ്‌ളൂരു; വൈദ്യശാസ്ത്രത്തിനും മികച്ച സംരംഭകത്വത്തിനുമുള്ള ഇന്ത്യന്‍ വുമണ്‍ അച്ചീവേഴ്‌സ് അവാര്‍ഡ്
ഡോക്ടര്‍ ശ്യാമള പ്രസാദിന് സമ്മാനിച്ചു. .വെലോസ് ഈവിന്റെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച പ്രൗഢമായ പരിപാടിയിലായിരുന്നു അവാര്‍ഡ് സമര്‍പ്പണം. പരിമള ജഗ്ഗേഷ് അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കര്‍ണാടക സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രണ്‍ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ നാഗലക്ഷ്മി,സിനി ആര്‍ട്ടിസ്റ്റുകളായ നീതു, യമുന, എന്നിവര്‍ അതിഥികളായിരുന്നുഅവാര്‍ഡ് ജേതാവായ ഡോക്ടര്‍ ശ്യാമള പ്രസാദ് മറുപടി പ്രസംഗം നടത്തി.

KCN

more recommended stories