നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്ര തിരുമുറ്റത്ത് അഞ്ചാം ക്ലാസുകാരിയുടെ തായമ്പക അരങ്ങേറ്റം.

 

നീലേശ്വരത്തെ പുളിയാം വള്ളി വീട്ടില്‍ പി.വി. വിജയകുമാറിന്റെയും ഗായത്രിയുടെയും ഏക മകള്‍ വൈഗയാണ് അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയത്. ചെമ്പടവട്ടവും ചെമ്പക്കൂറും ഇടവട്ടവും ഇടകാലവുമായി മുക്കാല്‍ മണിക്കൂറോളം തായമ്പക കൊട്ടാന്‍ കൊച്ചു വൈഗക്ക് സാധിച്ചു. വാദ്യ കലാകാരന്മാരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ തായമ്പക ആസ്വദിക്കാനെത്തി. രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഗയുടെ പിതാവ് വിജയകുമാര്‍ മാധ്യമപ്രവര്‍ത്തകനും വാദ്യകലാകാരനുമാണ്. മാതാവ് ഗായത്രി മാതമംഗലം സ്വദേശിനിയാണ്. നീലേശ്വരം സജിത് മാരാര്‍ക്കു കീഴിലാണ് തായമ്പക അഭ്യസിച്ചത്.

KCN

more recommended stories