മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക് പരിധിയില്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ പ്രൗഢഗംഭീരമായി ആഘോഷിച്ചു.

 

കുഞ്ചത്തൂര്‍, ഉദ്യാവര, മഞ്ചേശ്വരം, ഉപ്പള എന്നിവിടങ്ങളിലെ വിവിധ പള്ളികളില്‍ പ്രത്യേക പെരുന്നാള്‍ നമസ്‌കാരം നടന്നു. അര്‍ഹരായവര്‍ക്ക് ഫിതര്‍ സകാത്ത് നല്‍കിയ ശേഷം പുതുവസ്ത്രം ധരിച്ച് പള്ളിയിലെത്തി പ്രാര്‍ത്ഥന നടത്തി. ചില പള്ളികളില്‍ സ്ത്രീകള്‍ക്ക് പെരുന്നാള്‍ നമസ്‌കരിക്കാന്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. നമസ്‌കാരത്തിന് ശേഷം പരസ്പരം പെരുന്നാള്‍ ആശംസകള്‍ കൈമാറി.

കുഞ്ചത്തൂര്‍ മസ്ജിദ് ദുന്നൂര്‍ മസ്ജിദില്‍ ഉസ്താദ് നൗഫല്‍ ഒറ്റുമാല്‍, കുഞ്ചത്തൂര്‍ ദാറൂസാലം സലഫി പള്ളി ഈദ്ഗയില്‍ മുഹമ്മദലി സലഫിയുടെ ദാറുസ്സലാം സലഫി, ഉദ്യാവരം ആയിരം ജമാഅത്ത് പള്ളിയില്‍ ഖത്തീബ് അബ്ദുല്‍ കരീം ധാരിമി, കടമ്പാര്‍ ഈദ്ഗയില്‍ ഉസ്താദ് നൂറുല്‍ ഹസന്‍ മദീനി, പൊസോട്ട് ജുമാ പള്ളിയില്‍ സബീര്‍ ഫൈസി തുടങ്ങിയവര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

ഈ അവസരത്തില്‍ ഇമാമുമാര്‍ തന്റെ ഈദ് സന്ദേശത്തില്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും പോളിംഗ് ബൂത്തില്‍ പോയി വോട്ട് ചെയ്യണമെന്ന് ബോധവല്‍ക്കരണം നടത്തി.

എല്ലാവരും സഹോദരങ്ങളായി ജീവിക്കണമെന്നും സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്നുമുള്ള സൗഹൃദ സന്ദേശവും അവര്‍ നല്‍കി.

KCN

more recommended stories