34 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസില്‍ വാറണ്ട് പ്രതി അറസ്റ്റില്‍

 

വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസില്‍ 34 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന വാറണ്ട് പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെക്ടര്‍ എം. പി ആസാദും സംഘവും അറസ്റ്റു ചെയ്തു.
കുണിയ ചരുമ്പയിലെ സി. എച് മുഹമ്മദ് ഷാഫിയെയാണ് അറസ്റ്റു ചെയ്തത്. ഇന്‍സ്‌പെക്ടര്‍ കൊപ്പം സബ് ഇന്‍സ്പെക്ടര്‍ എം ടി പി സൈഫുദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍. കുഞ്ഞബ്ദുല്ല,സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.സംജിത്,എം.മനു എന്നിവരും ഉണ്ടായിരുന്നു….
1989ല്‍ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയില്‍ നിന്നും പാറപ്പള്ളിയില്‍ വെച്ചു. ഗള്‍ഫിലേക്കുള്ള വിസ നല്‍കാമെന്ന് പറഞ്ഞു 15000/
രൂപ വാങ്ങിയതിനു ശേഷം വിസ നല്‍കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ ചതി ചെയ്തു എന്നാണ് കേസ്. ഈ പോലീസിനെ വെട്ടിച്ച് ഇയാള്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ മാറി മാറി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.നിരവധി തവണ പോലീസിന്റെ നീക്കം മണത്തറിഞ്ഞു ഒളിവില്‍ പോയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

KCN

more recommended stories