‘വന്‍പോളിംഗ്, ജനങ്ങള്‍ ആവേശത്തില്‍, ജനങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ട്’: പന്ന്യന്‍ രവീന്ദ്രന്‍

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍പോളിങ്ങാണെന്നും ആളുകള്‍ ആവേശത്തിലാണെന്നും തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. ജനങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ടെന്നും ഇപ്പോഴുള്ള കേന്ദ്ര സര്‍ക്കാരിനെ താഴയിറക്കുകയെന്നതാണെന്നും പന്ന്യന്‍ പറഞ്ഞു. 15 വര്‍ഷത്തെ വികസന മുരടിപ്പിന് ശശിതരൂരിന് ജനം മറുപടി നല്‍കും. ആ വിഷമം അദ്ദേഹത്തിന്റെ വാക്കിലുണ്ട്. ഇപ്പോള്‍ യുഡിഎഫും ബിജെപിയും ക്രോസ് വോട്ടിനെക്കുറിച്ചാണ് പറയുന്നതെന്നും അതൊരു രക്ഷപ്പെടലാണെന്നും പന്ന്യന്‍ വിമര്‍ശിച്ചു.

തരൂര്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയെ കുറിച്ചാണ് പറയുന്നതെന്നും എന്നാല്‍ താന്‍ ജനങ്ങളുടെ യൂണിവേഴ്‌സിറ്റിയെ കുറിച്ചാണ് പറയുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. എവിടെ പോയി ബിരിയാണി ചെമ്പിലെ സ്വര്‍ണമെന്നും ചോദിച്ചു. അതുപോലെ മറ്റൊരു ആരോപണമാണ് ഇപ്പോഴും വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാണ്. തരൂരിന് പഴയ പലതും ഓര്‍മ്മയില്ല. തരൂര്‍ വരുമ്പോള്‍ ഞാന്‍ ഇവിടെ എംപിയാണ്. കണ്ണൂരില്‍ വോട്ടുള്ളതു കൊണ്ട് ഞാന്‍ ഈ നാട്ടുകാരന്‍ അല്ലാതാകുന്നില്ല. തരൂര്‍ നെഹ്‌റുവിന്റെ പുസ്തകം വായിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

KCN

more recommended stories