കെ.പി.സി.സി.പ്രസിഡണ്ട് വി.എം. സുധീരന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം നല്‍കും

press
കാസര്‍കോട് : കെ.പി.സി.സി. പ്രസിഡണ്ട് പദം ഏറ്റെടുത്തതിന് ശേഷ ആദ്യമായി കാസര്‍കോടെത്തുന്ന വി.എം.സുധീരന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കും. മാര്‍ച്ച് രണ്ടാം തീയ്യതി രാവിലെ മലബാര്‍ എക്‌സ്പ്രസ്സില്‍ കാസര്‍കോട്ടെത്തുന്ന കെ.പി.സി.സി. പ്രസിഡണ്ടിനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഡി.സി.സി.പ്രസിഡണ്ട് അഡ്വ.സി.കെ.ശ്രീധരന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഊഷ്മളമായ വരവേല്പ്പ് നല്‍കും. ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10 മണിക്ക് നടക്കുന്ന കോണ്‍ഗ്രസ്സ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ വെച്ച് കെ.പി.സി.സി. പ്രസിഡണ്ട് വി.എം.സുധീരനും വൈസ് പ്രസിഡണ്ട് വി.ഡി.സതീശന്‍ എം.എല്‍ .എ. ക്കും വമ്പിച്ച സ്വീകരണം നല്‍കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ വെച്ച് കാസര്‍കോട് ലോക്‌സഭാ മണ്ഢലത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കെ.പി.സി.സി. പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളിലെ 790 ഓളം ബൂത്തുകളില്‍ കോണ്‍ഗ്രസ്സിലെ ബൂത്ത് ലെവല്‍ ഏജന്റ്മാരായി നിശ്ചയിച്ചവര്‍ക്ക് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതര ഉദ്ഘാടനവും കെ.പി.സി.സി.പ്രസിഡണ്ട് നിര്‍വ്വഹിക്കും.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിനും മണ്ഡലം തിരിച്ചുപിടിക്കുന്നതിനുമുള്ള ശക്തമായ പോരാട്ടത്തിന് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്‍ബലത്തോടെ മുന്നേറാനും കെ.പി.സി.സി.പ്രസിഡണ്ടിന് നല്‍കുന്ന അവേശകരമായ വരവേല്പ് വിജയിപ്പിക്കുന്നതിന് മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് ഡി.സി.സി.പ്രസിഡണ്ട് അഡ്വ.സി.കെ.ശ്രീധരന്‍ അഭ്യര്‍ത്ഥിച്ചു.

KCN

more recommended stories