വിലക്കയറ്റം- എന്‍.എല്‍ .യു.ധര്‍ണ്ണ നടത്തി

news new
കാസര്‍കോട് : വിവിധ ആവശ്യങ്ങളുന്നയിച്ച് നാഷണല്‍ ലേബര്‍ യൂണിയന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്തെ ഒപ്പ് മരച്ചുവട്ടില്‍ നടന്ന ധര്‍ണ്ണാ സമരം എന്‍.എല്‍ .യു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു. എന്‍.എല്‍ .യു. ജില്ലാ പ്രസിഡണ്ട് സി.എം.എ. ജലീല്‍ അധ്യക്ഷനായിരുന്നു. മൊയ്തീന്‍ ഹാജി ചാല, ഹനീഫ് കടപ്പുറം, അബ്ദുള്‍ റഹ്മാന്‍ കളനാട് , നൗഷാദ് എരിയാല്‍ , കുഞ്ഞാലി ബണ്ടിച്ചാല്‍ , മുസ്തഫ കുമ്പള എന്നിവര്‍ സംസാരിച്ചു.

വിലക്കയറ്റം തടയുക, തൊഴിലും കൂലിയും സംരക്ഷിക്കുക, മിനിമം കൂലി പത്തായിര രൂപയായി നിജപ്പെടുത്തുക, പൊതു വിതരണ സമ്പ്രദായം സുതാര്യമാക്കുക, തുടങ്ങിയ പത്തോളം ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്.

KCN

more recommended stories