ലോക വൃക്ഷ ദിനം ആചരിച്ചു

 

ലോക വൃക്ഷ ദിനം വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം സമുചിതമായി ആഘോഷിച്ചു. ഷിറി ബാഗിലു ഗവ: വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടി മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് എന്‍.വി സത്യന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ആര്‍ വിജയനാഥ്, എന്‍. നാരായണ നായ്ക്ക്, അധ്യാപകരായ എന്‍.എന്‍ രാജേഷ്, പി. അലവി, വിദ്യ വി വിജയന്‍, ഇക്കോ ക്ലബ് കോ: ഓര്‍ഡിനേറ്റര്‍ എം.സനീഷ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക സി.എച്ച് ശശികല സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.ജെ അഞ്ജു നന്ദിയും പറഞ്ഞു.

KCN

more recommended stories