മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് യൂണിയന്‍ സിഐടിയു കാസര്‍കോട് ഡിവിഷന്‍ സമ്മേളനം നടന്നു

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് യൂണിയന്‍ സിഐടിയു കാസര്‍കോട് ഡിവിഷന്‍ സമ്മേളനം ജില്ലാ കമ്മിറ്റി ഹാളില്‍ നടന്നു. പരിപാടിയില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ തൊഴിലാളികളുടെ മക്കളെ അനുമോദിക്കുകയും മുന്‍കാല തൊഴിലാളികളെ ആദരിക്കുകയും ചെയ്തു.
മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് യൂണിയന്‍ സിഐടിയു കാസര്‍കോട് ഡിവിഷന്‍ സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം വിപിപി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
രാജന്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു.
രത്‌നാകര ആള്‍വ, സുരേഷ് കോട്ടൂര്‍, , രാമചന്ദ്രന്‍ മധൂര്‍, ഗിരികൃഷ്ണന്‍, പി.വി. കുഞ്ഞമ്പു, പ്രഭാകരന്‍ കാഞ്ഞങ്ങാട്, ദിനേശന്‍ ഉപ്പള, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. സത്യജിത്.പെരിയ സ്വാഗതവും മോഹന്‍ കാടകം നന്ദിയും പറഞ്ഞു.
പരിപാടിയില്‍ എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ തൊഴിലാളികളുടെ മക്കള്‍ക്കുള്ള അനുമോദനവും മുന്‍കാല തൊഴിലാളികളെ ആദരിക്കലും നടന്നു.
ബസ്റ്റാന്റുകളില്‍ അനധികൃതമായി സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അവസാനിപ്പിക്കുക, പൊതുഗതാഗത നയം നടപ്പിലാക്കുക, തൊഴിലാളികളുടെ നേരെയുള്ള സാമൂഹ്യവിരുദ്ധരുടെ ആക്രമണം അവസാനിപ്പിക്കുക , ക്ലീനര്‍ തസ്തിക പുനഃസ്ഥാപിക്കുക, ഗതാഗത കുരുക്ക് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, ബസ് വ്യവസായം സംരക്ഷിക്കുക എന്നീ കാര്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി പ്രസിഡന്റായി രാജന്‍ കരിചേരിയേയും സെക്രട്ടറിയായി സത്യജിത് പേരിയയെയും ട്രഷറരായി രാമചന്ദ്രന്‍ മധൂര്‍നെയും തെരഞ്ഞെടുത്തു.

 

KCN

more recommended stories