സമ്പൂര്‍ണ്ണത അഭിയാന്‍ ലോഞ്ചിങ്ങ്; നാളെ ജൂലൈ നാലിന് ജില്ലാ കളക്ടര്‍ പറമ്പയില്‍ ഉദ്ഘാടനം ചെയ്യും

സഞ്ജീവനി ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ് അസ്പിരേക്ഷണല്‍ ബ്ലോക്ക് പ്രോഗ്രാം സമ്പൂര്‍ണ്ണത അഭിയാന്‍ ലോഞ്ചിങ്ങിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പയില്‍ നാളെ ജൂലൈ നാല് രാവിലെ 10 ന് ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗര്‍ഭിണികള്‍ക്കുള്ള പരിരക്ഷ, ജീവിത ശൈലി രോഗ നിയന്ത്രണം,പോഷകാഹാരം തുടങ്ങി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടത് അടക്കംഉള്ള സൂചകങ്ങള്‍ ദേശീയ ശരാശരിയിലേയ്ക്ക് ഉയര്‍ത്തുന്നത്് ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നത്. ഇതിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലെ സഞ്ജീവനി പ്രോജക്ട്മായി ചേര്‍ന്നാണ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിപാടി യുടെ അധ്യക്ഷതയില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും. പരപ്പ ബ്ലോക്പപഞ്ചായത്ത് ‘ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. നീതി ആയോഗ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ക്യാമ്പില്‍ പൊതുജനങ്ങള്‍ പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

KCN

more recommended stories